കേരളം

kerala

ETV Bharat / state

സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വ്യാജമദ്യ നിർമാണം; യുവാക്കൾ അറസ്‌റ്റിൽ

ചവറ തെക്കുംഭാഗം സ്വദേശികളായ ജയമോഹൻ, സനു എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

fake liquor  fake liquor making  youth arrested  kollam  tiktok  സോഷ്യൽ മീഡിയ  കൊല്ലം  ടിക് ടോക്  എക്സൈസ്  വ്യാജമദ്യം
സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വ്യാജമദ്യ നിർമാണം യുവാക്കൾ അറസ്‌റ്റിൽ

By

Published : Apr 19, 2020, 10:35 AM IST

കൊല്ലം:ടിക് ടോക് അവതരിപ്പിക്കുന്നതിനായി വ്യാജമദ്യം നിർമിക്കുന്നത്തിന്‍റെ വീഡിയോ എടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ കെ.പി.മോഹനന്‍റെ നേതൃത്വത്തില്‍ എക്സൈസ് ഷാഡോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വീഡിയോയിൽ അഭിനയിച്ച രണ്ട് പേരെയും അറസ്റ്റ് ചെയ്‌തു.

സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വ്യാജമദ്യ നിർമാണം യുവാക്കൾ അറസ്‌റ്റിൽ

ചവറ തെക്കുംഭാഗം സ്വദേശികളായ ജയമോഹൻ, സനു എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. സുഹൃത്തും ചവറ സ്വദേശിയുമായ ദീപക്കും ചേർന്നാണ് വാറ്റ് നിർമ്മിക്കുന്ന വീഡിയോ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. കൊല്ലം അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ജെ.താജുദ്ദീൻ കുട്ടിയുടെ നേത്യത്യത്തിൽ തുടരന്വേഷണം നടക്കും. പ്രിവന്‍റീവ് ഓഫീസർ പി.എൽ.വിജിലാൽ ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ ബി.ശ്രീകുമാർ, എസ്.അനിൽകുമാർ, എച്ച്.ഷിഹാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ എക്സൈസിന്റെ താലൂക്ക് തലത്തിലുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതു ജനങ്ങൾക്ക് പരാതികൾ 0476 2631771, 0476 2630831 എന്നീ ഓഫീസ് നമ്പറുകളിലും 9400069443, 9400069445, 9400069456 എന്നീ മൊബൈൽ നമ്പറുകളിലും വിവരങ്ങൾ അറിയിക്കാവുന്നതാണ്.

ABOUT THE AUTHOR

...view details