കൊല്ലം:കൊട്ടാരക്കരയില്‍എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്‌ഡിൽ കോടയും, വാറ്റ് ഉപകരണങ്ങളും പിടികൂടി. മൈലത്ത് നിന്ന് 100 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്. കേസില്‍ കലയപുരം സ്വദേശി സുനില്‍, കരുനാഗപ്പള്ളി സ്വദേശി രാജു എന്നിവരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു.
കൊട്ടാരക്കര മൈലത്ത് എക്‌സൈസ് റെയ്‌ഡ്, 100 ലിറ്റർ കോടയും വാറ്റ് ഉപകാരണങ്ങളും പിടിച്ചെടുത്തു - കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത
കൊട്ടാരക്കര മൈലത്ത് നിന്ന് 100 ലിറ്റർ കോടയും വാറ്റ് ഉപകാരണങ്ങളുമാണ് പിടികൂടിയത്
കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി
ക്രിസ്‌തുമസ് പുതുവത്സര ആഘോഷങ്ങൾക്കായി സൂക്ഷിച്ചിരുന്ന കോടയാണ് പിടികൂടിയത്. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, മുഹമ്മദ് കാഹിൽ ബഷീർ, ജൂലിയൻ ക്രൂസ്, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.