കേരളം

kerala

By

Published : Feb 24, 2020, 12:24 PM IST

Updated : Feb 24, 2020, 3:24 PM IST

ETV Bharat / state

കൊട്ടാരക്കരയില്‍ ഓടനിർമാണം; തുറന്നിട്ടിരിക്കുന്ന ഓടയില്‍ വീണ് നിരവധി പേർക്ക് പരിക്ക്

നിർമാണ സമയത്ത് മാത്രം മേൽ മൂടികൾ നീക്കം ചെയ്യേണ്ടന്നതിന് പകരം ഒരാഴ്ചയായി ഓടകൾ തുറന്നിട്ടിരിക്കുന്നതാണ് യാത്രക്കാരെ അപകടത്തിലാക്കുന്നത്. ഓട നിർമാണം പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

കൊല്ലം  കൊട്ടാരക്കര നഗരം  ഓട നിർമാണം  kollam  drainage  kottarakara
ഒരാഴ്‌ച പിന്നിട്ടിട്ടും എങ്ങുമെത്താതെ ഓട നിർമാണം

കൊല്ലം: കൊട്ടാരക്കര നഗരത്തിലെ ഓട നിർമാണം യാത്രക്കാരെ ദുരിതത്തിലാക്കുന്നു.കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ മുതൽ ചന്തമുക്ക് വരെയാണ് ഓട നവീകരണത്തിനായി സ്ലാബുകൾ ഇളക്കി മാറ്റിയിരിക്കുന്നത്. നിർമാണ സമയത്ത് മാത്രം മേൽ മൂടികൾ നീക്കം ചെയ്യുന്നതിന് പകരം ഒരാഴ്‌ചയായി ഓടകൾ തുറന്നിട്ടിരിക്കുന്നതാണ് അപകടഭീഷണി ഉയർത്തുന്നത്. ഒരാഴ്‌ച പിന്നിട്ടിട്ടും ഓട നിർമാണം എവിടെയും എത്തിയിട്ടില്ല. ഇതിനിടെ മേൽ മൂടിയില്ലാത്തതിനാൽ ഓടയിൽ വീണ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.കാൽവഴുതി ഓടയിൽ വീണ് തല പൊട്ടി നിരവധി പേരാണ് ദിനംപ്രതി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നത്.മേൽ മൂടിയില്ലാത്ത ഓടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ വ്യാപാരികളും ബുദ്ധിമുട്ടിലാണ്.

കൊട്ടാരക്കരയില്‍ ഓടനിർമാണം; തുറന്നിട്ടിരിക്കുന്ന ഓടയില്‍ വീണ് നിരവധി പേർക്ക് പരിക്ക്

ചിലയിടങ്ങളില്‍ താത്കാലികമായി ഓടക്ക് മേല്‍മൂടി ഇട്ടതും അപകടങ്ങള്‍ ക്ഷണിച്ചുവരുന്നുണ്ട്. ഇതോടെ ഓട നിർമാണം പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Last Updated : Feb 24, 2020, 3:24 PM IST

ABOUT THE AUTHOR

...view details