കേരളം

kerala

ETV Bharat / state

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ് - ഡെങ്കിപ്പനി

രണ്ടുപേര്‍ക്ക് രോഗം കണ്ടെത്തിയ ആര്‍ പി എല്‍ കുളത്തുപ്പുഴ എസ്റ്റേറ്റിലെ ഒണ്‍ സി കോളനിയിലാണ് ഇപ്പോള്‍ പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്.

dengue  kolla  dengue fever  കൊല്ലം  ഡെങ്കിപ്പനി  കുളത്തുപ്പുഴ എസ്റ്റേറ്റിലെ ഒണ്‍ സി കോളനി
ഡെങ്കിപ്പനി : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

By

Published : May 20, 2020, 3:41 PM IST

കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രണ്ടുപേര്‍ക്ക് രോഗം കണ്ടെത്തിയ ആര്‍ പി എല്‍ കുളത്തുപ്പുഴ എസ്റ്റേറ്റിലെ ഒണ്‍ സി കോളനിയിലാണ് ഇപ്പോള്‍ പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. കോളനിയിലെ വീടുകള്‍ കയറി ഉറവിട നശീകരണവും ബോധവല്‍കരണം ആരംഭിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്‌തിയുടെ വീടിന്‍റെ സമീപത്തെ വീടുകളിൽ ഈഡിസ് കൊതുകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത് ഗൗരവതരമാണെന്ന് ആരോഗ്യവകുപ്പ്.

ഡെങ്കിപ്പനി : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

കോളനി നിവാസികള്‍ക്കിടയില്‍ രോഗത്തെ കുറിച്ച് മതിയായ ബോധവല്‍കരണം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നതാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. തോട്ടം മേഖല ആയതിനാല്‍ തന്നെ അതീവ ജാഗ്രത ആവശ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. വരും ദിവസങ്ങളില്‍ ആര്‍ പി എല്‍ അധികൃതരുടെ കൂടെ സഹായത്തോടെ മുഴുവന്‍ കോളനികളും ബോധവല്‍കരണത്തിലൂന്നി ശക്തമായ പ്രതിരോധ നടപടികള്‍ നടത്താനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഹെല്‍ത്ത് ഇന്‍സ്പെക്‌ടര്‍ പ്രദീപ്കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നാസര്‍കുഞ്ഞ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്‌ടര്‍മാരായ ഗിരീഷ്‌, ആശ പ്രവര്‍ത്തക സിനി എന്നിവരടങ്ങുന്ന സംഘം പല ഗ്രൂപുകളായി തിരിഞ്ഞാണ് പ്രതിരോധ നടപടികള്‍ നടത്തിവരുന്നത്.

ABOUT THE AUTHOR

...view details