കൊല്ലം:വിസ്‌മയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദമായ അന്വേഷണത്തിന് ഐ.ജി ഹർഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് നിലമേലുള്ള വിസ്മയയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കും. കിരണിന്‍റെ മാതാപിതാക്കളെയും ഐ.ജി കാണും. വിസ്മയയുടെ മരണത്തിൽ കുടുംബം ദുരൂഹത ഉന്നയിച്ച സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി ലോക്‌നാഥ് ബെഹറ നിയോഗിച്ചത്.
വിസ്മയയുടെ മരണം; ഐ.ജി ഹർഷിതാ അട്ടല്ലൂരി കൊല്ലത്ത് - ഹർഷിതാ അട്ടല്ലൂരി കൊല്ലത്ത്
വിസ്മയയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും വിശദമായും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം
വിസ്മയ അവസാനമായി അയച്ചെന്ന് പറയുന്ന വാട്സ് ആപ്പ് സന്ദേശവും ചിത്രങ്ങളും പരിശോധിക്കും. മുൻപ് കിരൺ കുമാറിനെതിരെ കുടുംബം ചടയമംഗലം പൊലീസിൽ നൽകിയ പരാതിയുടെ വിശദാംശങ്ങളും ആരായും. വിസ്മയ ആത്മഹത്യ ചെയ്തെന്ന് പറയുന്ന കിരണിന്‍റെ ശൂരനാട്ടെ വീട്ടിലും ഐ.ജി പരിശോധന നടത്തും.
വിസ്മയയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും വിശദമായും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അന്തിമ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരുന്നതനുസരിച്ചാകും കിരണ്‍ കുമാറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുക. നേരത്തെ ശൂരനാട്ടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ കിരണിനെ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തെക്ക് റിമാന്‍റ് ചെയ്തു. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.