കേരളം

kerala

ETV Bharat / state

കരിങ്ങന്നൂരിലെ മധ്യവയസ്‌കയുടെ മരണം കൊലപാതകം; മകൾ അറസ്റ്റിൽ

വെളിനല്ലൂർ കരിങ്ങന്നൂർ ആലുംമൂട്ടിൽ സ്വദേശിനിയായ സുജാതയെയാണ് മകൾ സൗമ്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

By

Published : Oct 15, 2022, 4:12 PM IST

കരിങ്ങന്നൂരിൽ മധ്യവയസ്‌കയെ മരിച്ച നിലയിൽ കണ്ടെത്തി  കരിങ്ങന്നൂരിൽ മധ്യവയസ്‌കയുടേത് കൊലപാതകം  കരിങ്ങന്നൂരിലെ മധ്യവയസ്‌കയുടെ മരണം കൊലപാതകം  Daughter killed mother in Karingannur  Daughter arrested for killing mother  Daughter arrested for killing mother in Kollam  കൊല്ലത്ത് അമ്മയെ കൊന്ന മകൾ പിടിയിൽ
കരിങ്ങന്നൂരിലെ മധ്യവയസ്‌കയുടെ മരണം കൊലപാതകം; മകൾ അറസ്റ്റിൽ

കൊല്ലം: കരിങ്ങന്നൂരിൽ മധ്യവയസ്‌കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വെളിനല്ലൂർ കരിങ്ങന്നൂർ ആലുംമൂട്ടിൽ സ്വദേശിനിയായ സുജാതയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ സുജാതയുടെ മകൾ കരിങ്ങന്നൂർ ആലുംമൂട്ടിൽ സ്വദേശിനി സൗമ്യയെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ മകൾ സൗമ്യയാണ് മാതാവിനെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തി.

കരിങ്ങന്നൂരിലെ മധ്യവയസ്‌കയുടെ മരണം കൊലപാതകം; മകൾ അറസ്റ്റിൽ

സുജാതയും സൗമ്യയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വീട്ടുപുരയിടത്തിൽ നിന്ന മരം വിറ്റതിനെ ചൊല്ലി സംഭവ ദിവസം ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. തർക്കത്തെ തുടർന്ന് ഉണ്ടായ അടിപിടിയിലാണ് സൗമ്യ സുജാതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

മൃതദേഹത്തിന്‍റെ കഴുത്തിൽ ഉണ്ടായിരുന്ന അടയാളം ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് മരണം ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തിയത്. അന്വേഷണത്തിൽ മകളാണ് കൃത്യം നടത്തിയത് എന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം പറമ്പിൽ കൊണ്ട് ഇടാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details