കേരളം

kerala

ETV Bharat / state

അസമിലേക്ക് സൈക്കിളില്‍ കടക്കാന്‍ ശ്രമിച്ചവര്‍ അറസ്‌റ്റിൽ - കൊല്ലം

പിടികൂടിയവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

assam  kerala  cycle  Cycling to Assam  കൊല്ലം  ചടയമഗലം
ആസാമിലേക്ക് സൈക്കിള്‍ യാത്ര ചെയ്‌ത അഞ്ചംഗസംഘം അറസ്‌റ്റിൽ

By

Published : May 24, 2020, 1:02 PM IST

കൊല്ലം: തിരുവനന്തപുരത്ത് നിന്നും അസമിലേക്ക് സൈക്കിളില്‍ കടക്കാന്‍ ശ്രമിച്ച അഞ്ചംഗസംഘം പൊലീസ് പിടിയില്‍. ചടയമഗലം പൊലീസാണ് ശനിയാഴ്ച രാത്രി ഇവരെ പിടികൂടിയത്. തിരുവനന്തപുരത്ത് നിർമാണ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണിവര്‍. നാട്ടിലേക്ക് പോകാൻ വാഹനങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടു തിരുവനന്തപുരത്തു നിന്ന് പുതിയ സൈക്കിളുകൾ വാങ്ങി യാത്ര തിരിക്കുകയായിരുന്നുവെന്നു ഇവര്‍. എന്നാല്‍ ഇവരുടെ പക്കല്‍ യാത്രാരേഖകളോ, പാസുകളോ ഉണ്ടായിരുന്നില്ല. പിടികൂടിയവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details