കൊല്ലം: അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് പ്രഥമിക അന്വേഷണം ആരംഭിച്ചു. ഏറം വെള്ളിശ്ശേരി വീട്ടിൽ ഉത്രയുടെ മരണത്തിലാണ് അന്വേഷണം ആരംഭിച്ചത്. റൂറൽ പൊലീസ് മേധാവി ഹരിശങ്കറിന്‍റെ നിർദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി അശോകൻ ഉത്രയുടെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു.
യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി - ക്രൈംബ്രാഞ്ച്
അന്വേഷണമല്ലെന്നും പരാതിയിലുള്ള പ്രാഥമികമായ വിവരങ്ങൾ തേടുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
പാമ്പുകടിയേറ്റ കിടപ്പുമുറിയും വീടും പരിസരവും അന്വേഷണ സംഘം പരിശോധിച്ചു. മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. എന്നാൽ അന്വേഷണമല്ലെന്നും പരാതിയിലുള്ള പ്രാഥമികമായ വിവരങ്ങൾ തേടുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് അടൂരിലെ ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ ഭർത്താവ് സൂരജിനൊപ്പം ഉറങ്ങിക്കിടന്ന ഉത്രയെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ആശുപത്രിയിൽ എത്തിയപ്പോഴാണ് പാമ്പുകടിച്ചതായി അറിയുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ വീട്ടിലെ കിടപ്പുമുറിയിൽ നിന്നും വിഷപാമ്പിനെ കണ്ടെത്തിയിരുന്നു. രണ്ടുമാസം മുമ്പ് അടൂരിലെ വീട്ടിൽ വച്ചും ഉത്രയെ പാമ്പ് കടിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സക്ക് ശേഷം സ്വന്തം വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് വീണ്ടും പാമ്പു കടിക്കുന്നതും മരണം സംഭവിക്കുന്നതും.