കൊല്ലം: സ്വാതന്ത്ര്യ സമര കാലത്ത് കോൺഗ്രസിന് ദിശാബോധം നല്‍കിയത് സി.പി.എമ്മെന്ന് വൈദ്യുതി മന്ത്രി എം. എം. മണി. കൊല്ലം ഭരണിക്കാവിൽ നടന്ന ഇ കാസിം അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന് ദിശാബോധം നല്‍കിയത് സിപിഎമ്മെന്ന് എം എം മണി - സിപിഎം
"കുഞ്ഞാങ്ങള ചത്താലും നാത്തൂന്‍റെ കണ്ണിലെ കണ്ണീർ കണ്ടാ മതിയെന്ന ആഗ്രഹം പോലെയാണ് തങ്ങളോടുള്ള കോൺഗ്രസ് നിലപാട്" - എം. എം. മണി
എം. എം. മണി
പ്രതിബന്ധങ്ങളെ നേരിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇവിടെ പ്രവർത്തിച്ചിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ആയിരക്കണക്കിന് പേര്‍ ജീവത്യാഗം ചെയ്തു. ഇതൊന്നും കോൺഗ്രസിന് അവകാശപ്പെടാൻ കഴിയില്ല. കുഞ്ഞാങ്ങള ചത്താലും നാത്തൂന്‍റെ കണ്ണിലെ കണ്ണീർ കണ്ടാ മതിയെന്ന ആഗ്രഹം പോലെയാണ് തങ്ങളോടുള്ള കോൺഗ്രസ് നിലപാട്. അത് കൊണ്ടാണ് രാജ്യം മുഴുവൻ തോറ്റിട്ടും കേരളത്തിൽ സി. പി. എം. തോറ്റു എന്ന് അവർ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated : Jun 10, 2019, 2:27 PM IST