കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 96 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് കൊല്ലം പൊലീസ് - covid violated regulations
നിയന്ത്രണങ്ങള്‍ ലംഘിച്ച 94 പേരെ അറസ്റ്റ് ചെയ്തു
കൊല്ലം:ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍. കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 96 കേസുകളാണ് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തത്. 94 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 76 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 135 പേർക്കെതിരെയും സാനിറ്റൈസര്‍ ഉപയോഗിക്കാത്തതിന് ഒമ്പത് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് അറിയിച്ചു.