കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചവറ വടക്കുംഭാഗം സ്വദേശിയായ 24 വയസുള്ള യുവാവ്, ചവറ സ്വദേശിയായ 24 വയസുള്ള യുവാവ്, വെള്ളിമൺ സ്വദേശിയായ 34 വയസുള്ള യുവതി, കൊട്ടാരക്കരയ്‌ക്ക് സമീപം വാളകം അമ്പലക്കര സ്വദേശിയായ 27 വയസുള്ള യുവതി, മൈനാഗപ്പള്ളി സ്വദേശിയായ 45 കാരൻ, കാവനാട് സ്വദേശിയായ 65 കാരൻ, ചിതറ സ്വദേശിയായ 59 കാരൻ, ഇടയ്‌ക്കാട് സ്വദേശിയായ 22 കാരൻ, കല്ലുവാതുക്കല്‍ സ്വദേശിയായ 42 കാരൻ, കരുനാഗപ്പള്ളി സ്വദേശിയായ 32 വയസുള്ള യുവാവ് എന്നിവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം കാവനാട് സ്വദേശി സേവ്യർ ആണ് ഇന്ന് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മരിച്ചതിന് ശേഷം ആശുപത്രിയില്‍ എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ച അഞ്ചല്‍, കടയ്ക്കല്‍, ഏരൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടി. കര്‍ശന നിയന്ത്രണങ്ങളാണ് പ്രദേശങ്ങളില്‍ പൊലീസ് നടപ്പിലാക്കിയിരിക്കുന്നത്.