കേരളം

kerala

ETV Bharat / state

കൊല്ലത്ത് 11 പേർക്ക് കൂടി കൊവിഡ് - kollam

കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്വീകരിച്ച കായംകുളം സ്വദേശിയുടെ നില ഗുരുതരമാണ്

കൊല്ലം  kollam  covid 19  kovid  കൊവിഡ്  കോളജിൽ  കുവൈറ്റ്  ഖത്തർ  കായംകുളം  കുണ്ടറ  ചവറ  kollam  വാളകം
കൊല്ലത്ത് 11 പേർക്ക് കൂടി കൊവിഡ്

By

Published : Jun 29, 2020, 8:14 PM IST

കൊല്ലം : കൊല്ലം ജില്ലയിൽ തിങ്കളാഴ്ച 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒൻപത് പേർ വിദേശത്ത് നിന്നും ഒരാൾ അന്യ സംസ്ഥാനത്തു നിന്നും മറ്റൊരാൾ കായംകുളം സ്വദേശിയുമാണ്. മൂന്ന് പേർ സൗദിയിൽ നിന്നും രണ്ടുപേർ നൈജീരിയയിൽ നിന്നും ഒരൊരുത്തർ വീതം കുവൈറ്റ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്വീകരിച്ച കായംകുളം സ്വദേശിയുടെ നില ഗുരുതരമാണ്. ചവറ, കുണ്ടറ, നെടുവത്തൂർ, വാളകം, തെക്കുംഭാഗം, തൊടിയൂർ, നെടുമ്പന, പ്രദേശങ്ങളിൽ ഉള്ളവർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. എല്ലാവരും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

ABOUT THE AUTHOR

...view details