കേരളം

kerala

ETV Bharat / state

കൊല്ലം ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Covid updates

പുനലൂർ താലൂക്ക്‌ ആശുപത്രിയിൽ സാമ്പിൾ എടുത്ത പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് ഇവരെ പാരിപ്പള്ളി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കൊവിഡ് 19 സ്ഥിരീകരിച്ചു  Covid updates from kollam  kollam  Covid updates  കൊല്ലം
കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Apr 23, 2020, 11:31 PM IST

കൊല്ലം:കൊല്ലം ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കുളത്തൂപ്പുഴ കുമരംകരിക്കത്ത് 85 വയസുള്ള വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനലൂർ താലൂക്ക്‌ ആശുപത്രിയിൽ സാമ്പിൾ എടുത്ത പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് ഇവരെ പാരിപ്പള്ളി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു. നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ABOUT THE AUTHOR

...view details