കൊല്ലം: ജില്ലയില്‍ ഇന്ന് 328 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് രോഗ നിരക്ക് 300 കടന്നത്. സെപ്തംബര്‍ നാലിന് 248 പേര്‍ക്ക് രോഗബാധയുണ്ടായതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്. ഇന്ന് സംസ്ഥാന രോഗനിരക്കില്‍ ജില്ലാ രണ്ടാമതായി. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് മാത്രം 61 പേര്‍ക്ക് രോഗബാധയുണ്ടായി. ശക്തികുളങ്ങര-9, കാവനാട്-7, ആശ്രാമം, തിരുമുല്ലാവാരം അഞ്ചു വീതം എന്നിങ്ങനെയാണ് രോഗബാധിതര്‍. മറ്റ് രോഗികള്‍ കോര്‍പ്പറേഷന്‍റെ വിവിധ ഭാഗങ്ങളിലാണ്. തേവലക്കര-24, പെരിനാട്-23, തൃക്കോവില്‍വട്ടം-19, മയ്യനാട്, തൊടിയൂര്‍ ഭാഗങ്ങളില്‍ 13 വീതവും, കരുനാഗപ്പള്ളിയില്‍ പത്തും രോഗികളുണ്ട്. ഓച്ചിറ-8, കരീപ്ര, കുലശേഖരപുരം ഭാഗങ്ങളില്‍ ഏഴു വീതവും, ശാസ്താംകോട്ട, നെടുമ്പന - ആറു വീതം, ശൂരനാട്, മൈനാഗപ്പള്ളി, പത്തനാപുരം, തലവൂര്‍, ആലപ്പാട് ഭാഗങ്ങളില്‍ അഞ്ച് വീതവും രോഗികളുണ്ട്.
കൊല്ലത്ത് 328 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സെപ്റ്റംബര്‍ ഒന്നിന് മരണപ്പെട്ട കൊല്ലം കോര്‍പ്പറേഷന്‍ കൈക്കുളങ്ങര സ്വദേശി ആന്‍റണി (70) യുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
കൊല്ലത്ത് 328 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
വിദേശത്ത് നിന്നെത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും സമ്പര്‍ക്കം വഴി 302 പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 204 പേര്‍ രോഗമുക്തി നേടി. സെപ്റ്റംബര്‍ ഒന്നിന് മരണപ്പെട്ട കൊല്ലം കോര്‍പ്പറേഷന്‍ കൈക്കുളങ്ങര സ്വദേശി ആന്‍റണി (70) യുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.