സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം - kollam parippalli medical college
12:06 June 23
ഡല്‍ഹിയില്‍ നിന്നെത്തിയ കൊല്ലം മയ്യനാട് സ്വദേശിയാണ് ഇന്ന് മരിച്ചത്.
കൊല്ലം:സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 9.55ന് ആയിരുന്നു മരണം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം ന്യുമോണിയ ബാധിതനായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.
ഡൽഹിയിൽ നിന്ന് ഈ മാസം എട്ടിന് തിരിച്ച ഇദ്ദേഹം 10 നാണ് കേരളത്തിലെത്തിയത്. 15 ന് പനിയെ തുടർന്നാണ് സ്രവം പരിശോധനക്കയച്ചത്. തുടര്‍ന്ന് 17 ന് കൊവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംസ്കാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും.