കൊല്ലത്ത് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
17 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.
കൊല്ലത്ത് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊല്ലം: ജില്ലയിൽ ഇന്ന് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. എട്ടുപേർ കുവൈറ്റിൽ നിന്നും നാലു പേർ സൗദിയിൽ നിന്നും ഒരാൾ ദുബൈയിൽ നിന്നും രണ്ടു പേർ അബുദബിയിൽ നിന്നും രണ്ടു പേർ താജിക്കിസ്ഥാനിൽ നിന്നും എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവർ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Last Updated : Jun 24, 2020, 6:38 PM IST