കേരളം

kerala

കൊവിഡ് 19; കൊല്ലത്ത് നാലുപേർ കൂടി നിരീക്ഷണത്തിൽ

By

Published : Mar 9, 2020, 12:13 PM IST

അടുത്ത ദിവസങ്ങളിൽ വിദേശത്ത് നിന്ന് വന്ന നാലുപേരെയാണ് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്

കൊല്ലം  കൊവിഡ് 19  coronaupadates  Corona kerala updates
കൊവിഡ്കൊല്ലം കൊവിഡ് 19 coronaupadates Corona kerala updates 19; കൊല്ലത്ത് നാലുപേർ കൂടി നിരീക്ഷണത്തിൽ

കൊല്ലം:ജില്ലയിൽ കൊവിഡ് 19 രോഗബാധ സംശയിക്കുന്ന നാലുപേർകൂടി നിരീക്ഷണത്തിൽ. അടുത്ത ദിവസങ്ങളിൽ വിദേശത്ത് നിന്ന് വന്ന നാലുപേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെ ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒമ്പതായി. ഇവരുടെ സാമ്പിളുകൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്നത് വരെ ഇവർ നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച മൂന്നുപേരുമായി സമ്പർക്കം പുലർത്തിയ പുനലൂർ സ്വദേശികളായ മൂന്നുപേരും അവരുടെ അയൽവീട്ടിലുള്ള രണ്ടുപേരും ആണ് തുടക്കത്തിൽ പാരിപ്പളളി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്.

ABOUT THE AUTHOR

...view details