കൊല്ലം: കൊട്ടാരക്കര നഗരസഭയിലെയും അഞ്ചു പഞ്ചായത്തുകളിലേക്കുമുള്ള വോട്ടെണ്ണൽ ക്രമീകരണങ്ങൾ പൂർത്തിയായി. 16ന് രാവിലെ എട്ടു മണി മുതല്‍ കൊട്ടാരക്കര ഗവ ഗേള്‍സ് ഹൈസ്‌കൂളിലും ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലും വോട്ടെണ്ണല്‍ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാവും വോട്ടെണ്ണല്‍. റിട്ടേണിംഗ് ഓഫീസറുടെ ടേബിളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളാകും ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണും. ഒരേ സമയം നാല് ടേബിളുകളില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് വോട്ടിങ് മെഷീനിലെ വോട്ടെണ്ണല്‍ നടത്തുകയെന്ന് നഗരസഭാ റിട്ടേണിംഗ് ഓഫീസർ ജി കൃഷ്‌ണകുമാര്‍ അറിയിച്ചു.
കൊട്ടാരക്കര നഗരസഭയിലും അഞ്ചു പഞ്ചായത്തുകളിലും വോട്ടെണ്ണൽ ക്രമീകരണങ്ങൾ പൂർത്തിയായി
കരീപ്ര, എഴുകൊൺ, വെളിയം, നെടുവത്തൂർ, പൂയപ്പള്ളി പഞ്ചായത്തുകളിലെ വോട്ടുകൾ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലും കൊട്ടാരക്കര നഗരസഭയിലെ വോട്ടുകൾ ഗേൾസ് സ്‌കൂളിലുമാകും എണ്ണുക.
കരീപ്ര, എഴുകൊൺ, വെളിയം, നെടുവത്തൂർ, പൂയപ്പള്ളി പഞ്ചായത്തുകളിലെ വോട്ടുകൾ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലും കൊട്ടാരക്കര നഗരസഭയിലെ വോട്ടുകൾ ഗേൾസ് സ്‌കൂളിലുമാകും എണ്ണുക. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാനുള്ള പോസ്റ്റൽ ബാലറ്റുകൾ എത്തിച്ചു നൽകിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. അതേ സമയം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ കലക്‌ടര്‍ ബി അബ്‌ദുള്‍ നാസര്‍ സന്ദര്‍ശിച്ചു. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശമായി പാലിച്ചും തിരക്കുകള്‍ ഒഴിവാക്കിയും വോട്ടെണ്ണല്‍ നടത്തുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ കലക്‌ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.