കേരളം

kerala

ETV Bharat / state

ഓപ്പറേഷൻ "ഈസി വാക്ക് ": പ്രതിഷേധവുമായി കോൺഗ്രസ് - ബിന്ദു കൃഷ്ണ

ഒഴിപ്പിക്കലിന്‍റെ പേരിൽ കച്ചവട സ്ഥാപനങ്ങളിൽ കോർപ്പറേഷന്‍ കൊള്ളയടി നടത്തുകയാണെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബിന്ദു കൃഷ്ണ.

ഓപ്പറേഷൻ ഈ സി വാക്ക് : പ്രതിഷേധവുമായി കോൺഗ്രസ്

By

Published : May 13, 2019, 5:31 PM IST

കൊല്ലം : പാതയോരത്തെ അനധികൃത കെട്ടിടങ്ങളും കച്ചവടസ്ഥാപനങ്ങളും പൊളിച്ചു നീക്കുന്ന കൊല്ലം കോർപ്പറേഷന്‍റെ 'ഓപ്പറേഷൻ ഈ സി വാക്ക്' നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം. പാവപ്പെട്ടവരുടെ ഉപജീവനമാർഗ്ഗം തകർക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ബിന്ദു കൃഷ്ണ പറഞ്ഞു. കോർപ്പറേഷൻ ഭാരവാഹികൾ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഒഴിപ്പിക്കുന്ന കച്ചവടക്കാർക്ക് മറ്റൊരു സ്ഥലം കണ്ടെത്തി കൊടുക്കാൻ കോർപ്പറേഷൻ തയ്യാറാകണം. ഒഴിപ്പിക്കലിന്റെ പേരിൽ കച്ചവട സ്ഥാപനങ്ങളിൽ കയറി കൊള്ളയടിക്കുകയാണെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു. അതേസമയം, എതിർപ്പുകൾ അവഗണിച്ച് ഓപ്പറേഷൻ ഈസി വാക്കുമായി മുന്നോട്ടുപോകാനാണ് കോർപ്പറേഷൻ തീരുമാനം. പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ കച്ചവടസ്ഥാപനങ്ങളും ഒഴിപ്പിക്കുമെന്ന് മേയർ അറിയിച്ചു.

ഓപ്പറേഷൻ ഈ സി വാക്ക് : പ്രതിഷേധവുമായി കോൺഗ്രസ്

ABOUT THE AUTHOR

...view details