കൊല്ലം: നഗരത്തിൽ മാലിന്യം കുമിഞ്ഞ് കൂടിയിട്ടും കോർപ്പറേഷൻ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് മാലിന്യയാത്ര സംഘടിപ്പിച്ചു. കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ചിൽ കുന്നുകൂടിയ മാലിന്യം വാഹനത്തിൽ കോർപ്പറേഷനിൽ എത്തിച്ചായിരുന്നു പ്രതിഷേധം.
കൊല്ലം കോർപ്പറേഷനിലേക്ക് മാലിന്യയാത്ര നടത്തി കോൺഗ്രസ് പ്രതിഷേധം - waste disposal
നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലം ബീച്ചിൽ കുന്നുകൂടിയ മാലിന്യം വാഹനത്തിൽ കോർപ്പറേഷനിൽ എത്തിച്ച് പ്രതിഷേധിച്ചത്
കൊല്ലം കോർപ്പറേഷനിലേക്ക് മാലിന്യയാത്ര നടത്തി കോൺഗ്രസ് പ്രതിഷേധം
മാലിന്യം സംസ്‌കരിക്കാനോ വൃത്തിയാക്കാനോ തയ്യാറാകാതെ നഗരത്തില്‍ ശുചീകരണത്തിൻ്റെ പേരിൽ പ്രഹസനയാത്രകൾ നടത്തുകയാണ് മേയറും കോർപ്പറേഷൻ അധികാരികളുമെന്ന് കൊല്ലം ഡിസിസി പ്രസിഡൻ്റ് ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലം ബീച്ചിലും പരിസര പ്രദേശങ്ങളിലും കിടക്കുന്ന മാലിന്യം ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്നും പ്രഹസന യാത്രകൾ അവസാനിപ്പിച്ച് കൊല്ലം നഗരം ശുചീകരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ അധികാരികൾ തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Last Updated : Nov 2, 2019, 9:50 PM IST