കൊല്ലം: തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്ന് കൊല്ലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണ. പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും ബിന്ദുകൃഷ്‌ണ പറഞ്ഞു. കഠിനമായ പ്രവർത്തനവും പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനവുമാണ് വിജയപ്രതീക്ഷ നൽകുന്ന ഘടകം. കൊല്ലത്തെ ജനങ്ങൾ കക്ഷി രാഷ്ട്രീയം മറന്ന് യുഡിഎഫ് അധികാരത്തിൽ വരണമെന്ന നിലപാട് എടുത്തു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ദുർഭരണം ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് കൊല്ലത്ത് ഒരു എംഎൽഎയുടെ സാന്നിധ്യം കാര്യക്ഷമമായി ഉണ്ടാകത്തതിൻ്റെ പരാതിയും അമർഷവും വോട്ടർമാരിൽ കാണാൻ കഴിയുമായിരുന്നു. അതുകൊണ്ട് തനിക്ക് വിജയം ഉറപ്പാണെന്നും ബിന്ദുകൃഷ്‌ണ പറഞ്ഞു.
തികഞ്ഞ വിജയപ്രതീക്ഷയെന്ന് ബിന്ദുകൃഷ്‌ണ - LDF
കൊല്ലത്ത് ഒരു എംഎൽഎയുടെ സാന്നിധ്യം കാര്യക്ഷമമായി ഉണ്ടാകത്തതിൻ്റെ പരാതിയും അമർഷവും വോട്ടർമാരിൽ കാണാൻ കഴിഞ്ഞിരുന്നു. അതിനാല്‍ വിജയം ഉറപ്പെന്ന് ബിന്ദു കൃഷ്ണ.
അവസാന ഘട്ടത്തിൽ കൊല്ലം മാറി കുണ്ടറയിൽ മത്സരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊല്ലം വിട്ട് മറ്റൊരിടത്തും മത്സരിക്കാനില്ലെന്ന് നേത്യത്വത്തെ അറിയിക്കുകയായിരുന്നു. പരിചയമുള്ള മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുള്ളത് കൊണ്ടാണ് മറ്റൊരിടത്തേക്കില്ലെന്ന നിലപാട് എടുത്തതെന്നും ബിന്ദുകൃഷ്‌ണ പറഞ്ഞു. തൻ്റെ കണ്ണ് നിറഞ്ഞത് സീറ്റ് ലഭിക്കാത്തത് കൊണ്ടല്ല. മനുഷ്യനായതുകൊണ്ടാണ്. പ്രവർത്തകരുടെ സ്നേഹപ്രകടനത്തിന് മുന്നിലാണ് കണ്ണ് നിറഞ്ഞത്. എന്നാൽ കണ്ണ് നിറഞ്ഞതിൻ്റെ പേരിൽ ഇടത് സ്ഥാനാർഥി മുകേഷ് തന്നെ ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്‌തതായും ബിന്ദുകൃഷ്‌ണ പറഞ്ഞു.