കേരളം

kerala

ETV Bharat / state

വിട്ടുപിരിഞ്ഞത് ചവറയുടെ ജനകീയ മുഖം

ചവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം പുനലൂർ എസ്എൻ കോളജ്, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് എന്നിവിടങ്ങളിലായി ഉപരിപഠനം. കലാലായ രാഷ്ട്രീയത്തിലൂടെ ഇടതു വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം. പിതാവിന്‍റെ മരണത്തോടെ വ്യവസായ രംഗത്തേക്ക് കടന്ന വിജയൻ പിള്ള രാഷ്ട്രീയം മറന്നില്ല.

കൊല്ലം  ചവറ വിജയൻ പിള്ള  ചവറ വിജയൻ പിള്ള അന്തരിച്ചു  condolences to Chavara Vijan pilla
വിട്ടുപിരിഞ്ഞത് നാടിന്റെ ജനകീയ മുഖം

By

Published : Mar 8, 2020, 12:00 PM IST

Updated : Mar 8, 2020, 8:23 PM IST

കൊല്ലം: കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ചവറയുടെ വിജയൻ പിള്ള ചേട്ടനായി മാറിയ വിജയൻ പിള്ളയുടെ വിയോഗം അക്ഷരാർഥത്തില്‍ ചവറയുടെ വികസന രാഷ്ട്രീയത്തില്‍ വലിയ നഷ്ടമാണ്.

ആർഎസ്‌പിക്കാരനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വിജയൻ പിള്ള ജീവിത യാത്രയിലെ ചെറിയ ഇടവേളയില്‍ കോൺഗ്രസിനൊപ്പം നിന്നെങ്കിലും ചെങ്കൊടി ചേർത്തുപിടിച്ചാണ് ജീവിതത്തോട് വിടപറയുന്നത്. ചവറ മടപ്പളളി കിഴക്കും തലക്കൽ എന്ന വിജയമന്ദിരത്തിൽ മെമ്പര്‍ നാരായണ പിളളയുടെയും ഭവാനിയമ്മയുടെയും മൂത്ത മകനായി 1951 ഏപ്രില്‍ നാലിനായിരുന്നു വിജയൻ പിള്ളയുടെ ജനനം. ചവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം പുനലൂർ എസ്എൻ കോളജ്, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് എന്നിവിടങ്ങളിലായി ഉപരി പഠനം. കലാലായ രാഷ്ട്രീയത്തിലൂടെ ഇടതു വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം. പിതാവിന്‍റെ മരണത്തോടെ വ്യവസായ രംഗത്തേക്ക് കടന്ന വിജയൻ പിള്ള രാഷ്ട്രീയം മറന്നില്ല.

വിട്ടുപിരിഞ്ഞത് ചവറയുടെ ജനകീയ മുഖം

ചവറ പഞ്ചായത്തിൽ ആർഎസ്‌പി അംഗമായി മടപ്പള്ളി വാർഡിൽ നിന്നും രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തേവലക്കര ഡിവിഷനെ പ്രധിനിധീകരിച്ചു ജില്ലാ പഞ്ചായത്ത്‌ അംഗം. ജില്ലാ പഞ്ചായത്ത്‌ ഉപാധ്യക്ഷനുമായി. പിന്നീട് കോൺഗ്രസിലേക്ക്. കെ.കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ ഒപ്പം രാജിവെച്ച് ഡിഐസിയിൽ. ഡിഐസി വിട്ടു സിഎംപി നേതാവായി 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി ചവറയിൽ മത്സരിച്ചു വിജയിച്ചു. പാർട്ടി ലയനത്തോടെ അവസാനം സിപിഎമ്മിലെത്തി. ഹോട്ടൽ, ടൂറിസം അടക്കമുള്ള വ്യവസായ രംഗത്തെല്ലാം മികച്ച നേട്ടങ്ങൾ സമ്പാദിച്ചു. പിതാവായ മെമ്പർ ശ്രീ നാരായണപിള്ള മെമ്മോറിയൽ ട്രസ്റ്റിന്‍റെ പേരിൽ പ്രവൃത്തിക്കുന്ന കരുനാഗപ്പള്ളി വിജയ ഹോട്ടൽ, ശാസ്താംകോട്ട വിജയ കാസ്റ്റിൽ, ചവറ വിജയ പാലസ്, ചവറ എംഎസ്‌എൻ കോളേജ്, എംബിഎ കോളേജ് എന്നിവയുടെ മാനേജിങ് ഡയറക്ടർ കൂടിയാണ് വിജയൻ പിള്ള. വിജയൻ പിള്ളയുടെ വിയോഗത്തോടെ ചവറയ്ക്ക് നഷ്ടമായത് നിറഞ്ഞ ചിരിയോടെ രാഷ്ട്രീയത്തെ വ്യവസായമായി കാണാത്ത വിജയൻ പിള്ള ചേട്ടനെയാണ്.

Last Updated : Mar 8, 2020, 8:23 PM IST

ABOUT THE AUTHOR

...view details