കേരളം

kerala

ETV Bharat / state

കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കലക്ടറും എംഎല്‍എയും

പൊഴിമുറിഞ്ഞ പരവൂർ തീരദേശ റോഡും സന്ദർശിച്ചു. പൊഴി അടയ്ക്കാൻ വേണ്ട അടിയന്തിര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി

Collector and MLA visit areas affected by seasickness  കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കലക്ടറും എംഎല്‍എയും  കൊല്ലം കടല്‍ക്ഷോഭം  ചുഴലിക്കാറ്റില്‍ നാശനഷ്ടം  കൊല്ലം ജില്ലാ വാര്‍ത്തകള്‍  മഴക്കെടുതി വാര്‍ത്തകള്‍  കൊല്ലം ജില്ലാ കലക്ടര്‍  kollam district collector news  kollam rain related news
കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കലക്ടറും എംഎല്‍എയും

By

Published : May 16, 2021, 10:47 PM IST

Updated : May 16, 2021, 10:55 PM IST

കൊല്ലം: കടല്‍ക്ഷോഭം രൂക്ഷമായ ഇരവിപുരം, താന്നി മേഖലകളില്‍ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസറും നിയുക്ത എംഎല്‍എ എം.നൗഷാദും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പൊഴിമുറിഞ്ഞ പരവൂർ തീരദേശ റോഡും സന്ദർശിച്ചു. പൊഴി അടയ്ക്കാൻ വേണ്ട അടിയന്തിര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. വെള്ളം കയറിയ വീടുകളില്‍ താമസിച്ചിരുന്നവരെ വാളത്തുങ്കല്‍ ഗവണ്‍മെന്‍റ് എച്ച്.എസ്.എസിലെ ക്യാമ്പിലേക്ക് മാറ്റി. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു. മേഖലയിലെ റോഡുകള്‍ തകര്‍ന്നതിനാല്‍ കാക്കത്തോപ്പ് മുതല്‍ ഇരവിപുരം വളവ് വരെയുള്ള ഭാഗങ്ങളില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കലക്ടറും എംഎല്‍എയും
Last Updated : May 16, 2021, 10:55 PM IST

ABOUT THE AUTHOR

...view details