കൊല്ലം: ഇരവിപുരം- കാക്കത്തോപ്പ് ഭാഗത്ത് കടലാക്രമണം രൂക്ഷമായതോടെ പ്രദേശവാസികൾ ഭയപ്പാടിലാണ്. റോഡിന്‍റെ പകുതിയും ഇതിനോടകം കടലെടുത്തു കഴിഞ്ഞു.
കാക്കതോപ്പിൽ വീടുകൾ കടലെടുക്കുന്നു; ആശങ്കയില്‍ തീരദേശവാസികള്‍ - പ്രദേശം
ഓഖി ചുഴലിക്കാറ്റ് വലിയ നാശം വിതച്ച പ്രദേശത്തെ സംരക്ഷിക്കാൻ ഒരു ഇടപെടലും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം.
തീരം സംരക്ഷിക്കാൻ പുലിമുട്ട് സ്ഥാപിക്കണമെന്ന ആവശ്യത്തോട് അധികാരികൾ മുഖംതിരിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്. താന്നി ലക്ഷ്മീപുരം തോപ്പ് മുതൽ ആരംഭിച്ച പുലിമുട്ടുകളിൽ 12 എണ്ണം മാത്രമാണ് പൂർത്തിയായത്. ഇറിഗേഷൻ വകുപ്പിനായിരുന്നു നിർമ്മാണ ചുമതല. നിരവധി പ്രതിഷേധസമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും തൽ സ്ഥിതി തുടർന്നാൽ ദേശീയ ജലപാതയുടെ ഭാഗമായ കൊല്ലം തോട്ടിലേക്ക് കടൽവെള്ളം ഇരച്ചുകയറി വ്യാപക നാശനഷ്ടം ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. ശക്തമായ തിരമാലകളിൽ നിരവധി വീടുകളും കെട്ടിടങ്ങളും കടലെടുക്കുകയാണ്. ഇരവിപുരത്തോട് ചേർന്ന് നിൽക്കുന്ന തീരമേഖലയിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.