കൊല്ലം: 33 വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന ക്രിസ്‌മസ് കരോൾ പുനഃരാരംഭിച്ചിരിക്കുകയാണ് കൊല്ലത്തെ യുവ ശക്തി എന്ന സന്നദ്ധ സംഘടന. ക്രിസ്‌മസ് കരോളിനൊപ്പം ലഹരി വിരുദ്ധ സന്ദേശങ്ങളും പ്രചരിപ്പിക്കുകയാണ് ഇവർ. സമകാലിക പ്രസക്തിയുള്ള ആശയങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് പട്ടത്താനം ഭാരത രാഞ്ജി പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച കരോൾ കൊല്ലം ചിന്നക്കട ബസ്ബേയിലാണ് സമാപിച്ചത്.
കൊല്ലത്ത് 33 വര്‍ഷത്തിന് ശേഷം വീണ്ടും കരോള്‍: ലഹരിവിരുദ്ധ സന്ദേശവും പ്രധാന വിഷയം - കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത
സമകാലിക പ്രസക്തിയുള്ള ആശയങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് പട്ടത്താനം ഭാരത രാഞ്ജി പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച കരോൾ കൊല്ലം ചിന്നക്കട ബസ്ബേയിലാണ് സമാപിച്ചത്
33 വർഷം മുൻപാണ് യുവശക്തി അവസാനമായി കരോൾ സംഘടിപ്പിച്ചത്. ഇടവകയിലെ വിശ്വാസികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും കരോൾ പുനഃരാരംഭിച്ചതെന്ന് യുവശക്തി സംഘത്തിന്‍റെ സെക്രട്ടറി ടോണി പറഞ്ഞു. ക്രിസ്‌തു ജനിച്ചിരിക്കുന്നു എന്ന് മാലാഖ ആട്ടിടയന്മാരിലൂടെ അറിയിക്കുന്നതാണ് കരോളിന്‍റെ ഇതിവൃത്തം.
മിശിഹായുടെ പിറവി തിരുനാൾ ആഘോഷങ്ങളുടെ മുന്നോടിയായി നൂറ്റാണ്ടുകളായി എല്ലാ ക്രിസ്‌മസ് സീസണിലും നടത്തിവരുന്ന ജനപ്രിയ ആചാരമാണ് കരോൾ. വർഷങ്ങൾക്കു മുൻപ് കൊല്ലം പട്ടത്താനം ഭാരത രാജ്ഞി ഇടവകയിൽ വികാരിയായിരുന്ന ഫാ. ഫ്രെഡിനാന്‍റ് പീറ്ററിന്‍റെ നേതൃത്വത്തിൽ സ്ഥാപിതമായ യുവശക്തിക്ക് ഇതിനോടകം അനേകം മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.