കൊല്ലം: പ്രസിഡന്‍സ് ട്രോഫി ജലോത്സവുമായി സമന്വയിപ്പിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. ജലോത്സവത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.23ന് അഷ്ടമുടി കായലില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലില്‍ ഒന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ മത്സരിക്കും. ഇതിലെ വിജയിക്കാണ് പ്രസിഡന്‍സ് ട്രോഫി. ലീഗില്‍ മത്സരിക്കുന്ന വെപ്പ്, ഇരുട്ടുകുത്തി, തെക്കനോടി തുടങ്ങിയ വള്ളങ്ങളുടെ പോയിന്‍റ് അടിസ്ഥാനത്തിലാണ് ചാമ്പ്യന്‍സ് ലീഗ് ട്രോഫി. മറ്റ് ചുണ്ടന്‍വള്ളങ്ങള്‍ പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തില്‍ ഉള്‍പ്പെടുത്തില്ല. അലങ്കാര വള്ളങ്ങളും ഒഴിവാക്കും. വെപ്പ് എ ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ് എന്നിവ പരമാവധി ആറ് എണ്ണം വീതവും തെക്കനോടി (വനിത) പരമാവധി മൂന്നു വളളങ്ങളും പങ്കെടുപ്പിക്കും.
പ്രസിഡന്‍സ് ട്രോഫി ജലോത്സവം ചാമ്പ്യന്‍സ് ബോട്ട്‌ലീഗുമായി ബന്ധിപ്പിക്കും: എന്‍ കെ പ്രേമചന്ദ്രന്‍ - പ്രസിഡന്‍സ് ട്രോഫി
23ന് അഷ്ടമുടി കായലില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലില്‍ ഒന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ മത്സരിക്കും.
ജില്ലാ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഷോയും അനുബന്ധമായി നടത്തുന്നുണ്ട്. ജലോത്സവം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി വിപുല കലാ-സാംസ്‌കാരിക-കായിക പരിപാടികളും സംഘടിപ്പിക്കും. ട്രാക്ക് ഒരുക്കുന്നതിനുള്ള ഡ്രഡ്ജിംഗ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. ജലോത്സവത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 11 മുതല്‍ 15 വരെയാണ്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസിന് സമീപം പ്രസിഡന്‍സ് ട്രോഫി സംഘാടന സമിതിയുടെ പ്രത്യേക ഓഫീസ് പ്രവര്‍ത്തിക്കും.
2017 ലെ പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിലെ ഉപസമിതികളെ സംഘാടക സമിതിയുടെ ഭാഗമാക്കാനും യോഗം തീരുമാനിച്ചു. എം മുകേഷ് എം.എല്‍.എ, സ്റ്റിയറിംഗ് കമ്മിറ്റി അംഗം ആര്‍.കെ കുറുപ്പ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഗിരീഷ്‌കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി സി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.