കേരളം

kerala

ETV Bharat / state

ഹോട്ടലില്‍ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ച് മൂന്ന് വയസുകാരി മരിച്ചതായി പരാതി

ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങിയ കുഴിമന്തി കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാത്രി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു

child death

By

Published : Oct 15, 2019, 3:40 PM IST

കൊല്ലം: ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങിയ കുഴിമന്തി കഴിച്ച് മൂന്നുവയസുകാരി മരിച്ചതായി പരാതി. ചടയമംഗലം കള്ളിക്കാട് അംബിക സദനത്തിൽ സാഗർ, പ്രിയ ദമ്പതികളുടെ മകൾ ഗൗരി നന്ദയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ചടയമംഗലത്തുള്ള ഹോട്ടലില്‍ കുടുംബവുമായി എത്തിയ ഇവര്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചശേഷം മകള്‍ക്ക് പാഴ്‌സല്‍ വാങ്ങിയിരുന്നു. കുഴിമന്തി കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് രാത്രിയോടെ ശാരീരിക അസ്വസ്ഥത ഉണ്ടായെന്നും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായ മരണ കാരണം വ്യക്തമാകൂവെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details