ഫാത്തിമ ലത്തീഫിന്‍റെ മരണം സിബിഐ അന്വേഷിക്കും - ഫാത്തിമ ലത്തീഫിന്‍റെ മരണം
തമിഴ്‌നാട് പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് സിബിഐക്ക് കൈമാറിയത്.
ചെന്നൈ:ഐഐടി മദ്രാസിലെ വിദ്യാർഥിയായിരുന്ന ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി. തമിഴ്‌നാട് പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് സിബിഐക്ക് കൈമാറിയത്. മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയിൽ നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. സിബിഐ അന്വേഷണത്തിനായി തമിഴ്‌നാട് സർക്കാരും ശുപാർശ നൽകിയിരുന്നു.
ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലം സ്വദേശിയായ ഫാത്തിമ ലത്തീഫ്. കഴിഞ്ഞവർഷം സെന്‍റർ സംഘടിപ്പിച്ച പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കോടു കൂടിയാണ് ഫാത്തിമ ലത്തീഫ് ഐഐടി മദ്രാസിൽ പ്രവേശനം നേടിയത്.