കേരളം

kerala

By

Published : May 26, 2021, 12:08 PM IST

ETV Bharat / state

കൊട്ടാരക്കരയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാൾ മരിച്ചു

മാനന്തവാടിയിൽ നിന്നും കൊട്ടാരക്കരയ്ക്ക് വന്ന കാറാണ് മറിഞ്ഞത്

car accident; one died  accident  കൊട്ടാരക്കരയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാൾ മരിച്ചു  വാഹനാപകടം
car accident; one died

കൊല്ലം: കൊട്ടാരക്കര ഇഞ്ചക്കാട് എംസി റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. വയനാട് പനമരം ബ്ലോക്ക് കൃഷി അസിസ്റ്റന്‍റ് അടൂർ പറക്കോട് സ്വദേശി മണികണ്‌ഠനാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. മാനന്തവാടിയിൽ നിന്നും കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന കാർ കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. കാറോടിച്ചിരുന്ന മണികണ്‌ഠനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ഒരു കുട്ടിയും സ്ത്രീയും അടക്കം മൂന്നുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ABOUT THE AUTHOR

...view details