കൊല്ലം: സംസ്ഥാനത്ത് കൊറോണ വൈറസ് പ്രതിരോധത്തിനായി തുടങ്ങിയ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. യുവജനങ്ങളും ബഹുജന സംഘടനകളുമാണ് ക്യാമ്പയിൻ ഏറ്റെടുത്തത്. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ബോധവൽക്കരണ സന്ദേശങ്ങൾ ഉപയോഗിച്ചാണ് പൊതുജനപങ്കാളിത്തത്തോടെ ക്യാമ്പയിൻ നടത്തുന്നത്.
ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ഗ്രാമങ്ങളിലേക്കും - ബ്രേക്ക് ദ ചെയിൻ
കൊവിഡ് 19 വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാൻ സംഘടനകൾ വഴി മാസ്‌കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു
കൊവിഡ് 19 വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാൻ സംഘടനകൾ വഴി ആവശ്യമായ മാസ്‌കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. അതിനിടെ ജില്ലാ കലക്‌ടർ ബി. അബ്‌ദുൾ നാസറും സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണനും ട്രെയിൻ യാത്രക്കാരെ നേരിൽ കണ്ട് കൊറോണ വൈറസിനെതിരെ ബോധവൽക്കരണം നടത്തി. ക്യാമ്പയിന്‍റെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ കേരള എക്‌സ്പ്രസ് ട്രെയിനിൽ കയറിയാണ് ഇരുവരും യാത്രക്കാരുമായി സംവദിച്ചത്. വൈറസ് വ്യാപന സാധ്യത കണക്കിലെടുത്ത് രണ്ടാഴ്ച നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അവർ നിർദേശിച്ചു.