കേരളം

kerala

ETV Bharat / state

കൊട്ടാരക്കരയില്‍ തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി - cctv visual

കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന നാടോടി സംഘത്തിലുള്ളവര്‍ തമ്മില്‍ രാത്രിയില്‍ വഴക്കുണ്ടായതിന്‌ ശേഷമാണ് കുട്ടിയെ കാണാതായത്

death  മൃതദേഹം  നാടോടി ബാലന്‍  കൊല്ലം  കൊട്ടാരക്കര  പൊലീസ്‌  സി.സി.ടി.വി ദൃശ്യങ്ങൾ  സി.സി.ടി.വി  kollam  kottarakkara  boy death  dead body found  police  cctv  cctv visual  folk people
കൊട്ടാരക്കരയില്‍ തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി.

By

Published : Oct 18, 2021, 2:58 PM IST

കൊല്ലം : കൊട്ടാരക്കര നെല്ലിക്കുന്നത്ത്‌ തോട്ടിൽ വീണ്‌ കാണാതായ നാടോടി ബാലന്‍റെ മൃതദേഹം കണ്ടെത്തി. മൈസൂർ സ്വദേശികളായ വിജയൻ-ചിങ്കു ദമ്പതികളുടെ മകൻ രാഹുൽ(3) ആണ് മരിച്ചത്‌. വെള്ളിയാഴ്ച രാത്രി പത്ത്‌ മണിയോടെയാണ്‌ രാഹുലിനെ കാണാതായത്.

നെല്ലിക്കുന്നത്ത് എത്തിയ നാടോടി സംഘം മൂന്ന്‌ കടത്തിണ്ണകളിലായി കഴിയുകയായിരുന്നു. രാത്രിയിൽ ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിന്‌ ശേഷമാണ്‌ കുട്ടിയെ കാണാതായത്‌.

രാഹുൽ തോടിന്‌ സമീപത്തേക്ക് നടക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്‌ ലഭിച്ചിരുന്നു. തുടർന്ന്‌ രാത്രിയും പകലുമായി ഫയർഫോഴ്‌സും പൊലീസും കൊല്ലത്തുനിന്നുള്ള സ്കൂബാ ടീമും നാട്ടുകാരുമൊക്കെ വ്യാപക തിരച്ചിൽ നടത്തി. എന്നാല്‍ ഫലമില്ലാതെ വന്നതോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.

ALSO READ:മരണമെത്തുന്ന നേരം... ഫൗസിയ ബന്ധുവിന് അയച്ചുകൊടുത്ത മഴ ദൃശ്യങ്ങളില്‍ കുട്ടികളും

ഇതിനിടയിലാണ്‌ ഇന്ന്‌ രാവിലെ ഓടനാവട്ടം കട്ടയിൽ ഭാഗത്തായി തോട്ടിൽ മൃതദേഹം കണ്ടെത്തിയത്‌. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം താലൂക്ക്‌ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക്‌ വിട്ടുകൊടുക്കും. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

നിർത്താതെ പെയ്ത മഴയിൽ നെല്ലിക്കുന്നം തോട്ടിൽ കുത്തൊഴുക്കായിരുന്നു. ഇതിലേക്ക്‌ കാൽവഴുതി വീണതാകാമെന്നാണ് പൊലീസ്‌ പറയുന്നത്. പതിനഞ്ച്‌ വർഷം മുൻപും ഇവിടെ നാടോടി ബാലൻ തോട്ടിൽ വീണ്‌ മരിച്ചിരുന്നു.

ABOUT THE AUTHOR

...view details