കേരളം

kerala

ETV Bharat / state

അയല്‍വാസിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു - താലൂക്ക് ആശുപത്രി

അയൽവാസിയാണ് കുത്തിയത് എന്നാണ് റിപ്പോർട്ട്. തടയാൻ ശ്രമിച്ച ഭാര്യയ്ക്കും കുത്തേറ്റു.

ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു

By

Published : May 12, 2019, 11:06 PM IST

Updated : May 12, 2019, 11:52 PM IST

കൊല്ലം: കൊല്ലം കടയ്ക്കലില്‍ അയല്‍വാസിയുടെ കുത്തേറ്റ് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. കടയ്ക്കൽ തുടയന്നൂർ പുതിയപാലം പൊന്നംകോട് വീട്ടിൽ രാധാകൃഷ്ണ പിള്ളയാണ് മരിച്ചത്. രാധാകൃഷ്ണപിള്ളയുടെ വീടിന് മുന്നിൽ വെച്ചാണ് സംഭവം. രാധാകൃഷ്ണ പിള്ളയുടെ അയൽവാസിയാണ് കുത്തിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കുത്തുന്നത് തടയാൻ ശ്രമിച്ച രാധാകൃഷ്ണപിള്ളയുടെ ഭാര്യയ്ക്കും കുത്തേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അയല്‍വാസിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

പുനലൂർ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


.

Last Updated : May 12, 2019, 11:52 PM IST

ABOUT THE AUTHOR

...view details