കൊല്ലം : സിവിൽ കോടതിയുടെ അധികാരങ്ങളുള്ള സംസ്ഥാന യുവജന കമ്മിഷന്‍റെ ചെയർപേഴ്‌ണായിരിക്കെ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന ജാഥയുടെ മാനേജരായി ചിന്ത ജെറോം രാഷ്ട്രീയം കളിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രസ്തുത പദവിയില്‍ നിന്ന് ചിന്ത ജെറോമിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ആവശ്യപ്പെട്ടു.
'ഡിവൈഎഫ്ഐ ജാഥ മാനേജരായി രാഷ്ട്രീയം കളിക്കുന്നു' ; ചിന്തയെ യുവജന കമ്മിഷന്‍ അധ്യക്ഷ പദവിയില്‍ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് - ജാഥ മാനേജര്‍
ജുഡീഷ്യൽ കമ്മിഷന്‍റെ തലപ്പത്ത് ഇരുന്ന് നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കേണ്ട ആളാണ് ചെയര്‍പേഴ്‌സണ്‍. അതിനുപകരം ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നത് അപഹാസ്യവും നിയമ വിരുദ്ധവുമാണ്'
ചിന്താ ജെറോമിനെ വിമര്‍ശിച്ച് ബിനു ചുള്ളിയിൽ
ജുഡീഷ്യൽ കമ്മിഷന്‍റെ തലപ്പത്ത് ഇരുന്ന് നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കേണ്ട ആളാണ് ചെയര്‍പേഴ്‌സണ്‍. എന്നാല്‍ അതിന് പകരം ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നത് അപഹാസ്യവും നിയമ വിരുദ്ധവുമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.