കേരളം

kerala

ETV Bharat / state

ബിന്‍ലാദൻ്റെ ചിത്രം പതിച്ച കാര്‍; അന്വേഷണത്തിന് കേന്ദ്ര സംഘം എത്തും - കൊല്ലം

ബിന്‍ലാദൻ്റെ ചിത്രമുള്ള കാര്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രവീണ്‍ അഗര്‍വാളിൻ്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ്

ബിന്‍ലാദൻ്റെ ചിത്രം പതിച്ച കാര്‍; അന്വേഷണത്തിന് കേന്ദ്ര സംഘം എത്തിയേയ്ക്കും

By

Published : May 3, 2019, 2:31 PM IST

കൊല്ലം: കൊല്ലം പള്ളിമുക്കില്‍ നിന്ന് ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ബിന്‍ലാദൻ്റെ ചിത്രം പതിച്ച കാറിൻ്റെ ഉടമയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കാറിലുണ്ടായിരുന്നവരുടെ മൊബൈല്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സൈബര്‍ സെല്ലിനെ ചുമതലപ്പെടുത്തി.

പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഹനീഫ്, വാഹനം ഓടിച്ചിരുന്ന താന്നി സ്വദേശി ഹരീഷ് എന്നിവരെയും ഇവരുടെ സുഹൃത്തുക്കളുടേയും മൊബൈല്‍ വിവരങ്ങളാണ് പരിശോധിക്കുന്നത്. അന്വേഷണത്തിന് കൂടുതല്‍ കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തുമെന്നാണ് വിവരം. ബിന്‍ലാദൻ്റെ ചിത്രമുള്ള കാര്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രവീണ്‍ അഗര്‍വാളിൻ്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഇയാളുടെ കൂടുതല്‍ വിവരങ്ങളും കാര്‍ കേരളത്തില്‍ എത്താനിടയായ സാഹചര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് പ്രവീണ്‍ അഗര്‍വാളില്‍ നിന്ന് കാര്‍ വാങ്ങിയെന്നാണ് മുഹമ്മദ് ഹനീഫും ഹരീഷും പൊലീസിനോട് പറഞ്ഞത്. കാര്‍ കസ്റ്റഡിയില്‍ എടുത്ത ശേഷം ഇരുവരെയും വിട്ടയച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details