കൊല്ലം: ഉമയനല്ലൂരിൽ വീടിന് മുൻപിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഉമയനല്ലൂർ നടുവിലക്കര ശോഭാ ഭവനിൽ ആദർശിന്‍റെ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ എപ്രിലിൽ സുഹൃത്തിൻ്റെ കയ്യില്‍ നിന്ന് വാങ്ങിയ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്.
കൊല്ലത്ത് വീടിന് മുൻപിൽ വച്ചിരുന്ന ബൈക്ക് മോഷണം പോയി
ബൈക്ക് മോഷ്ടിക്കപ്പെട്ട വിവരം രാവിലെയാണ് വീട്ടുകാർ അറിയുന്നത്
ആദർശിന്‍റെ പിതാവ് ജോലി കഴിഞ്ഞ് രാത്രി 11 മണിക്ക് വരുമ്പോഴും വീടിന് മുൻപിൽ ബൈക്ക് ഉണ്ടായിരുന്നു. വീട്ടുകാർ ഉറങ്ങിയതിന് ശേഷമാണ് ബൈക്കിന്‍റെ ലോക്ക് തകർത്ത് ബൈക്ക് മോഷ്ടിക്കപ്പെട്ടത്. രാവിലെയാണ് ബൈക്ക് മോഷണം പോയ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് കൊട്ടിയം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
ബൈക്കിന്‍റെ ലോക്ക് ഉമയനല്ലുർ കൊച്ചാലുംമൂട് ജങ്ഷനില്‍ നിന്ന് ലഭിച്ചു. കൊട്ടിയം എസ്.എച്ച്.ഒ പി.കെ ശ്രീധർ, എസ്.ഐ പ്രവീൺ വി.പി എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.