കൊല്ലം: നാലാം ഘട്ട ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചതോടെ സംസ്ഥാനത്ത് ബാർബർ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും പ്രവർത്തനം തുടങ്ങി. ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിച്ചാണ് പ്രവർത്തനം. ഒരു സമയം രണ്ടിൽ കൂടുതൽ പേർ കടയിൽ ഉണ്ടാകാൻ പാടില്ല. കടക്കുള്ളിൽ സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. പകുതി ജീവനക്കാരെ വച്ചാണ് പ്രവർത്തനം.
സംസ്ഥാനത്ത് ബ്യൂട്ടിപാർലറുകൾ തുറന്നു - ബാർബർ ഷോപ്പ് കോരളം
ഒരു സമയം രണ്ടിൽ കൂടുതൽ പേർ കടയിൽ ഉണ്ടാകാൻ പാടില്ലെന്ന് നിര്‍ദേശമുണ്ട്
ബ്യൂട്ടി പാർലറുകൾ
തുറന്ന ആദ്യ ദിവസം തന്നെ കടകളിൽ കൂടുതൽ ആളുകൾ എത്തിത്തുടങ്ങി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ആദ്യമായി മുടി വെട്ടാൻ എത്തുന്നവരാണ് അധികവും. സ്വന്തമായി മുടി വെട്ടി പാളിപ്പോയി അത് ശരിപ്പെടുത്താന്‍ എത്തിയവരുമുണ്ട്. നിബന്ധനകൾ നിലനിൽക്കുന്നുണ്ടെങ്കിലും കട തുറക്കാനായതിന്‍റെ ആശ്വാസത്തിലാണ് ഉടമകൾ. നഷ്ട കച്ചവടം ആണെങ്കിലും കൂടുതൽ ഇളവുകൾ വരുന്നതോടെ അത് പരിഹരിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലെ തൊഴിലാളികള്‍.