കേരളം

kerala

ETV Bharat / state

ബാങ്ക് പണിമുടക്കിൽ വലഞ്ഞ് ഇടപാടുകാർ - National Confederation of Bank Employees

പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കും എന്ന സര്‍ക്കാര്‍ നയം ഉൾപ്പെടെ എതിര്‍ത്താണ് ബാങ്കിങ് സംഘടനകളുടെ പണിമുടക്ക്.

ബാങ്ക് പണിമുടക്ക്  പൊതുമേഖല ബാങ്കുകൾ  പണിമുടക്ക്  യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്  നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയിസ്  bank strike  bank strike customers dificult  National Confederation of Bank Employees  United Forum of Bank Unions
ബാങ്ക് പണിമുടക്കിൽ വലഞ്ഞ് ഇടപാടുകാർ

By

Published : Mar 16, 2021, 5:40 PM IST

കൊല്ലം: രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്കിൽ വലഞ്ഞ് ഇടപാടുകാർ. ശനി, ‍ഞായര്‍ അവധി ദിവസങ്ങൾക്ക് ശേഷം പണിമുടക്ക് എത്തിയതാണ് ഇടപാടുകാരെ വലയാൻ കാരണം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയിൽ പോലും ബാങ്കിങ് സേവനങ്ങൾ തടസപ്പെട്ടു.

പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കും എന്ന സര്‍ക്കാര്‍ നയം ഉൾപ്പെടെ എതിര്‍ത്താണ് ബാങ്കിങ് സംഘടനകളുടെ പണിമുടക്ക്. കേന്ദ്ര ബജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ പദ്ധതിയുടെ ഭാഗമായി രണ്ട് പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പണിമുടക്ക്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയിസ്, ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകൾ എല്ലാം ബാങ്ക് പണിമുടക്കിൽ പങ്കെടുത്തു. ഇതാണ് ബാങ്കിങ് സേവനങ്ങൾ താറുമാറാകാൻ കാരണം.

എന്നാൽ ചില ബാങ്കുകൾ സേവനങ്ങൾ തടസപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മതിയായ ജീവനക്കാരില്ലാത്തതിനാൽ സേവനങ്ങൾ നിലച്ചമട്ടാണ്. ബാങ്കിങ് ഇടപാടുകൾ തടസപ്പെടില്ല എന്ന അറിയിപ്പ് വിശ്വസിച്ച് ബാങ്കിൽ എത്തിയവരും വലഞ്ഞു. ചെക്കുകൾ മാറിക്കിട്ടാനുള്ളവരും വിവിധ വായ്പാ അപ്രൂവലുകൾ ഈ ദിവസങ്ങളിൽ ആവശ്യമായിരുന്നവരും കുടുങ്ങി. ബാങ്ക് ശാഖകളിലെത്തിയുള്ള നിക്ഷേപം, പണം പിൻവലിക്കൽ എന്നിവയും മിക്ക ഇടങ്ങളിലും തടസപ്പെട്ടു. കൂടാതെ പല എടിഎമ്മുകളിലും പണമില്ലാത്ത അവസ്ഥയുമുണ്ടായി. ഇതോടെ പണമുള്ള എടിഎമ്മുകൾക്കുമുൻപിൽ വൻ തിരക്ക് അനുഭവപ്പെട്ടു.

ABOUT THE AUTHOR

...view details