കേരളം

kerala

ETV Bharat / state

അഴകാണ് അഴീക്കല്‍: പക്ഷേ അപകടം പിന്നാലെയുണ്ട് - പൊലീസ്

അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അഴീക്കൽ ബീച്ചിലെ സുരക്ഷാ ക്രമീകരണങ്ങൾ കടലാസിൽ തന്നെ.

ഫയൽ ചിത്രം

By

Published : May 15, 2019, 9:02 PM IST

കൊല്ലം: കൊല്ലം ജില്ലയിലെ പ്രധാന ബീച്ചുകളിൽ ഒന്നായ അഴീക്കൽ ബീച്ചിൽ എത്തുന്നവർ അപകടത്തിൽപ്പെടുന്നത് പതിവായിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ ഗുരുതരവീഴ്ചയെന്ന് പരാതി. ബീച്ചിലേക്ക് എത്തുന്ന സഞ്ചാരികളെ ആദ്യം സ്വാഗതം ചെയ്യുന്നത് അപായ സൂചനാ ബോർഡ് ആണ്. എന്നാൽ ആ ബോർഡിന് അപ്പുറം ഒരു സുരക്ഷാ സംവിധാനങ്ങളും അഴീക്കൽ ബീച്ചിൽ ഇല്ല. കൊല്ലം തുറമുഖത്തേക്കുള്ള കപ്പൽ ചാലിന് സമീപത്തുള്ള തീരത്തോട് ചേർന്ന് കടലിൽ നാല് മീറ്റർ മുതൽ 16 മീറ്റർ വരെ ആഴത്തിൽ വൻകുഴികളാണുള്ളത്. ഈ മുന്നറിയിപ്പ് അവഗണിച്ച് കടലിൽ ഇറങ്ങുന്നവരാണ് ചുഴിയിൽപ്പെട്ടു മരിക്കുന്നത്. അവസാനമായി ഇക്കഴിഞ്ഞ ഏപ്രിൽ 26ന് രണ്ടു വിദ്യാർഥികൾ ഇവിടെ തിരയിൽപെട്ട് മരിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇത്തരത്തിൽ 30 ഓളം മരണങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.

അഴീക്കൽ ബീച്ചിൽ സുരക്ഷാ വീഴ്ച

അപകട തീവ്രത കൂടിയ മേഖലയായിട്ട് കൂടി പൊലീസ് എയ്ഡ് പോസ്റ്റോ വേണ്ടത്ര ലൈഫ് ഗാർഡുകളോ ബീച്ചിൽ ഇല്ല. അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളിൽ തീരദേശ പൊലീസോ മറൈൻ എൻഫോഴ്സ്മെന്‍റോ രക്ഷാപ്രവർത്തനത്തിന് എത്തണമെങ്കിൽ നീണ്ടകരയിൽ നിന്ന് 50 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് എത്തണം. ബീച്ചിൽ എത്തുന്ന ഭൂരിഭാഗം പേരും ലൈഫ് ഗാർഡ്‌ നൽകുന്ന മുന്നറിയിപ്പുകൾ വകവയ്ക്കാറുമില്ല. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കടലിൽ കുളിക്കാൻ അനുവദിക്കാത്തിന്‍റെ പേരിൽ ബീച്ചിലെ ലൈഫ് ഗാർഡിന് മർദനമേറ്റത്.

ABOUT THE AUTHOR

...view details