കൊല്ലം:കൊല്ലം തൊടിയൂർ സ്വദേശി സനലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തൊടിയൂര്‍ സ്വദേശി ശ്രീ ശങ്കർ, മൈനാഗപ്പള്ളി സ്വദേശി ഷിബു, ചേപ്പാട് സ്വദേശി ശരത് എന്നിവരാണ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായത്.
കൊലപാതക ശ്രമം; മൂന്ന് പേർ അറസ്റ്റിൽ - Three arrested
തൊടിയൂര്‍ സ്വദേശി ശ്രീ ശങ്കർ, മൈനാഗപ്പള്ളി സ്വദേശി ഷിബു, ചേപ്പാട് സ്വദേശി ശരത് എന്നിവരാണ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായത്
കൊലപാതക ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
സനലിന്‍റെ കൈയിൽ നിന്ന് ഇവർ പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചാതാണ് വിരോധത്തിന് കാരണം. വാങ്ങിയ പണം തിരികെ നൽകാമെന്ന വ്യാജേന പ്രതികൾ സനലിനെ ഫോണിൽ വിളിച്ച് ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കൊണ്ട് പോയി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനലിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ എസ്.ഐ അനീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.