കൊല്ലം:ഇരവിപുരം മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി എം.നൗഷാദിൻ്റെ ബൂത്ത് ഓഫിസ് അജ്ഞാതര്‍ തീയിട്ടു. മയ്യനാട് താന്നി മുക്കിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
എം.നൗഷാദിൻ്റെ ബൂത്ത് ഓഫിസ് അജ്ഞാതര്‍ തീയിട്ടു - കൊല്ലം
മയ്യനാട് താന്നിമുക്കിൽ സ്ഥാപിച്ചിരുന്ന 148 നമ്പർ ബൂത്ത് ഓഫീസാണ് തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചത്
മയ്യനാട് താന്നിമുക്കിൽ സ്ഥാപിച്ചിരുന്ന 148 നമ്പർ ബൂത്ത് ഓഫിസാണ് തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചത്. തീപിടിത്തത്തിൽ ഇവിടെ സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡും കൊടിതോരണങ്ങളും കത്തി നശിച്ചു. ഇതിനോട് ചേർന്ന് നിന്ന ബൂത്ത് ഓഫിസിലേക്ക് തീ പടരാത്തത് വലിയ അപകടം ഒഴിവാക്കി. നൂറ്കണക്കിന് പ്ലാസ്റ്റിക്ക് കസേരകൾ ഉൾപ്പടെ നിരവധി സാധനങ്ങൾ അതിനുള്ളിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. നേരത്തെ ചുവരെഴുത്തിൽ ഏർപ്പെട്ട എൽഡിഎഫ് പ്രവർത്തകരെ മർദിച്ച സംഭവവും മണ്ഡലത്തിലുണ്ടായിട്ടുണ്ട്.