കേരളം

kerala

ETV Bharat / state

സിഎച്ച്സി സെന്‍ററിൽ വാക്സിൻ വിതരണം അട്ടിമറിക്കുന്നതായി ആരോപണം - Allegedly disrupting vaccine supply

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്‌ ഉൾപ്പടെ ഒൻപത്‌ വാർഡ് മെമ്പറും ഒരു കോൺഗ്രസ് മണ്ഡലം കമ്മറ്റി അംഗം ഉൾപ്പടെയുള്ളവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്

സിഎച്ച്സി സെന്‍ററിൽ വാക്സിൻ വിതരണം  വാക്സിൻ വിതരണം അട്ടിമറിക്കുന്നതായി ആരോപണം  വാക്സിൻ വിതരണം  Allegedly disrupting vaccine supply  CHC center
സിഎച്ച്സി സെന്‍ററിൽ വാക്സിൻ വിതരണം അട്ടിമറിക്കുന്നതായി ആരോപണം

By

Published : Jul 20, 2021, 12:29 PM IST

കൊല്ലം: നിലമേൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സിഎച്ച്സി സെന്‍ററിൽ വാക്സിൻ വിതരണം അട്ടിമറിക്കുന്നതായി ആരോപിച്ച്‌ നിലമേൽ പഞ്ചായത്ത്‌ ഭരണ സമിതി ഉപരോധിച്ചു . ഇതിനെത്തുടർന്ന്‌ മെഡിക്കൽ ഓഫീസറും ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

സിഎച്ച്സി സെന്‍ററിൽ വാക്സിൻ വിതരണം അട്ടിമറിക്കുന്നതായി ആരോപണം

also read: ടി.പി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി

സംഭവത്തെത്തുടർന്ന്‌ നിലമേൽ ഭരണസമിതിയിലെ മുഴുവൻ മെമ്പർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനീത, സ്റ്റാന്‍റിംഗ്‌ത കമ്മിറ്റി അംഗം നിഷാ ഹരീന്ദ്രൻ, നിയാസ്‌ മാറ്റപ്പള്ളി, ഷെമീന പറമ്പിൽ, എ എം റാഫി, സുനിൽ എസ് എൽ,ജയശ്രീ, സുജിത്, ബ്ലോക്ക്‌ പഞ്ചായത് അംഗം ബിനു എന്നിവരാണ് അറസ്റ്റിലായത്.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്‌ ഉൾപ്പടെ ഒൻപത്‌ വാർഡ് മെമ്പറും ഒരു കോൺഗ്രസ് മണ്ഡലം കമ്മറ്റി അംഗം ഉൾപ്പടെയുള്ളവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ കൊവിഡ് ടെസ്റ്റിന് ശേഷം മജിസ്‌ട്രേറ്റിന്‍റെ മുൻപിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു. എന്നാൽ ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തന്‍റെ ജോലി തടസപ്പെടുത്താനാണ് ജനപ്രതിനിധികൾ ശ്രമിച്ചതെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

ABOUT THE AUTHOR

...view details