കേരളം

kerala

ETV Bharat / state

ആലപ്പാട്ടെ കടല്‍ ക്ഷോഭത്തിന് പിന്നില്‍ കരിമണല്‍ ഖനനമെന്ന് നാട്ടുകാർ - kollam

വെള്ളനാതുരുത്ത്, പണ്ടാരതുരുത്ത് മേഖലകളില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. കരിമണല്‍ ഖനനം നടക്കുന്ന പ്രദേശത്തെ തീരദേശ റോഡ് ഭാഗികമായി തകര്‍ന്നു.

കടല്‍ ക്ഷോഭത്തിന് പിന്നില്‍ കരിമണല്‍ ഖനനം

By

Published : Jul 21, 2019, 4:03 PM IST

Updated : Jul 21, 2019, 5:20 PM IST

കൊല്ലം: വൈകിയെത്തിയ കാലവര്‍ഷത്തില്‍ കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായതില്‍ നിന്ന് വ്യത്യസ്തമായി കൂറ്റന്‍ തിരമാലകളാണ് കരയിലേക്ക് അടിച്ചുകയറുന്നത്. വെള്ളനാതുരുത്ത്, പണ്ടാരതുരുത്ത് മേഖലകളില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. കരിമണല്‍ ഖനനം നടക്കുന്ന പ്രദേശത്തെ തീരദേശ റോഡ് ഭാഗികമായി തകര്‍ന്നു.

ആലപ്പാട്ടെ കടല്‍ ക്ഷോഭത്തിന് പിന്നില്‍ കരിമണല്‍ ഖനനം

ഒരു വര്‍ഷം മുമ്പാണ് 13 കിലോമീറ്റര്‍ ദൈർഘ്യമുള്ള റോഡ് 13 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചത്. ശക്തമായ തിരമാലയില്‍ റോഡിന്‍റെ പല ഭാഗങ്ങളിലും വലിയ ഗര്‍ത്തങ്ങളുണ്ടാവുകയും റോഡ് ഇടിഞ്ഞ് താഴേയ്ക്ക് പതിക്കുകയും ചെയ്തു. കേന്ദ്ര സ്ഥാപനമായ ഐആര്‍ഇ ഖനനം നടത്തുന്ന വെള്ളനാതുരുത്ത് മേഖലയാണ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്നത്. തീരം കടലെടുത്തതോടെ പ്രദേശത്തെ അംഗനവാടി, പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് മാറ്റി. കടലാക്രമണത്തിന് വേണ്ടത് ഇടക്കാല പരിഹാരം അല്ലെന്നാണ് ആലപ്പാട് സമരസമിതിയുടെ നിലപാട്. ഖനനം പൂര്‍ണമായും നിർത്തിവച്ച് ശാസ്ത്രീയമായ പരിഹാര നടപടികളിലേക്ക് സര്‍ക്കാര്‍ പോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളനാതുരുത്തില്‍ സ്റ്റേ ഓര്‍ഡര്‍ നല്‍കിയിട്ടും തണ്ണീര്‍ത്തടം കുഴിക്കൽ തുടരുകയാണ്. കടല്‍കയറി ഇവിടെത്തെ കുഴികളില്‍ വെള്ളംനിറഞ്ഞ് അപകടാവസ്ഥയിലാണെന്നും ആലപ്പാട്ടുകാര്‍ പറയുന്നു.

Last Updated : Jul 21, 2019, 5:20 PM IST

ABOUT THE AUTHOR

...view details