ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകാനിറങ്ങിയവീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. കൊല്ലം ആശ്രാമം കാവടിപ്പുറം നഗര്‍ സ്വദേശി ജലജയാണ് മരിച്ചത്. 52 വയസ്സായിരുന്നു. പൊങ്കാലയ്ക്ക് പോകാനായിമകള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകും വഴിയാണ് അപകടം.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകവെ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു - ആറ്റുകാല്‍ പൊങ്കാല
ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകവെ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു.
പ്രതീകാത്മക ചിത്രം
ഗുരുതരമായി പരിക്കേറ്റ മകളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മാൻമുക്ക് ഭാരതരാജ്ഞി പളളിക്കുസമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്.