കൊല്ലം: വാഹന പരിശോധനക്കായി എത്തിയ പോലീസിനെ കണ്ട് വെട്ടിച്ച ബൈക്കിടിച്ച് ഒരാള്‍ക്ക് പരിക്ക്. കോക്കാട് ശോഭന മന്ദിരത്തിൽ നിത്യൻ ആണ് അപകടത്തിൽ പെട്ടത്.കുന്നിക്കോട് കോക്കാടാണ് സംഭവം. കുന്നിക്കോട് പൊലീസിന്‍റെ വാഹനപരിശോധന കണ്ട് ബൈക്ക് യാത്രികന്‍ ബൈക്ക് വെട്ടിക്കുകയും പിന്നിലെത്തിയ മറ്റൊരു ബൈക്കുമായി ഇടിക്കുകയുമായിരുന്നു.
പൊലീസ് പരിശോധന വെട്ടിച്ച് കടന്ന ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക് - Kollam News
കണ്‍മുന്നില്‍ അപകടം നടന്നിട്ടും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാത്ത പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
Accident
ഇടിയുടെ ആഘാതത്തിൽ നിത്യൻ തറയിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്തു. എഴുനേൽക്കാൻ സാധിക്കാത്ത തരത്തില്‍ പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന നിത്യനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ഒരു സഹായവും ചെയ്തില്ലെന്ന് നിത്യന്‍ പറയുന്നു. മറ്റ് വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. കണ്‍മുന്നില്‍ അപകടം നടന്നിട്ടും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാത്ത പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Last Updated : Dec 9, 2019, 5:13 PM IST