കൊല്ലം: കരുനാഗപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു. കഴിഞ്ഞമാസം 24നാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലായിരുന്നു കുഞ്ഞിനെ സംരക്ഷിച്ചിരുന്നത്.
കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു - കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു
കഴിഞ്ഞമാസം 24നാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ സമീപ വാസികള്‍ കുഞ്ഞിനെ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. കരുനാഗപ്പള്ളി തറയിൽ മുക്കിനു സമീപമുള്ള വീടിന്‍റെ പരിസരത്താണ് കഴിഞ്ഞ മാസം വെള്ളിയാഴ്‌ച വെളുപ്പിന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ സമീപ വാസികൾ കണ്ടെത്തിയത്. ഒരു ദിവസമായിരുന്നു കുഞ്ഞിന്‍റെ പ്രായം.
ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരുന്നു. കരുനാഗപ്പള്ളി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുഞ്ഞിന്‍റെ അമ്മയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
TAGGED:
Infant found dead at kollam