കേരളം

kerala

ETV Bharat / state

കൊല്ലത്ത് 81 കൊവിഡ് ബാധിതർ കൂടി - kollam covid

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 19 പേര്‍ക്ക് രോഗമുണ്ട്.

കൊല്ലം
കൊല്ലം

By

Published : Sep 2, 2020, 10:06 PM IST

കൊല്ലം: ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന കൊവിഡ് രോഗികളുടെ നിരക്കിനേക്കാൾ കൂടുതൽ രോഗമുക്തി നേടിയവർ. 81 പേര്‍ രോഗബാധിതരായപ്പോള്‍ 85 പേര്‍ രോഗമുക്തരായി. രണ്ട് ആരോഗ്യപ്രവര്‍ത്തകർക്കും രോഗമുണ്ട്. രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 77 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 19 പേര്‍ക്ക് രോഗമുണ്ട്. ആലപ്പാട് 17 പേര്‍ക്കും കരുനാഗപ്പള്ളിയില്‍ 10 പേര്‍ക്കും രോഗബാധയുണ്ടായി. ആലപ്പാട് വെള്ളനാതുരുത്ത്, അഴീക്കല്‍ ഭാഗങ്ങളിലും കരുനാഗപ്പള്ളിയില്‍ അയണി സൗത്ത്, തുറയില്‍കുന്ന് ഭാഗങ്ങളിലുമാണ് കൂടുതല്‍ രോഗബാധ.

ABOUT THE AUTHOR

...view details