കൊല്ലം:ജില്ലയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു. ഇവരിൽ രണ്ടുപേര്‍ വിദേശത്ത് നിന്നും എട്ടുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. സമ്പർക്കത്തിലൂടെ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ ജാഗ്രത ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന് ജാഗ്രതയില്‍ കുറവ് വരരുത്. കൃത്യമായും ദിനം പ്രതി വിലയിരുത്തില്‍ ഉണ്ടാവണം. കലക്ട്രേറ്റില്‍ കൂടിയ ഉന്നതതല ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം.
കൊല്ലത്ത് 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് അപ്ഡേറ്റ്സ്
ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ദിവസങ്ങളിലെ മാത്രം വാടക നല്‍കിയാല്‍ മതിയെന്നും കലക്ടര്‍ അറിയിച്ചു. പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍, മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ക്ലോസ്‌ഡ് ക്ലസ്റ്റര്‍ ഗ്രൂപ്പ് സംവിധാനം വഴിയുള്ള നിയന്ത്രണങ്ങള്‍ നേരിട്ടു നിരീക്ഷിച്ച് ശക്തിപ്പെടുത്തണം. ഫലപ്രദമായി എല്ലായിടത്തും നടപ്പില്‍ വരുത്തുന്നതിനുള്ള ഏകോപനം വേണം. അയവില്ലാതെ തുടര്‍ന്ന ഇത്തരം നിയന്ത്രണങ്ങള്‍ ഫലം കണ്ടതായും കലക്ടര്‍ പറഞ്ഞു. താലൂക്ക് തലത്തില്‍ പ്രവര്‍ത്തനപുരോഗതി എല്ലാ ദിവസവും വിലയിരുത്താന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് കലക്ടര്‍ ചുമതല നല്‍കി. സൗദിയില്‍ നിന്നെത്തിയ കൊറ്റങ്കര കേരളപുരം സ്വദേശി(52), ദുബായില്‍ നിന്നും എത്തിയ പരവൂര്‍ കൂനയില്‍ സ്വദേശി(40) എന്നിവർക്കാണ് വിദേശത്ത് നിന്നുമെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.
അരുണാചല്‍ പ്രദേശില്‍ നിന്നും എത്തിയ കേരളപുരം ചന്ദനത്തോപ്പ് സ്വദേശി(26), തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തിരുവനന്തപുരം നാവായിക്കുളം പത്താംവിള സ്വദേശി(19), ശൂരനാട് നോര്‍ത്ത് പാതിരിക്കല്‍ സ്വദേശി(29), ഗുജറാത്തില്‍ നിന്നും എത്തിയ തൃക്കോവില്‍വട്ടം ആലുംമൂട് സ്വദേശി(61), തെലങ്കാനയില്‍ നിന്നെത്തിയ പെരിനാട് നാന്തരിക്കല്‍ സ്വദേശിനി(22), ആന്ധ്രയില്‍ നിന്നെത്തിയ പെരിനാട് വെളളിമണ്‍ സ്വദേശി(37) അസമില്‍ നിന്നും വിളക്കുടി കാര്യറ സ്വദേശി(35), ഡല്‍ഹിയില്‍ നിന്നും എത്തിയ ശാസ്താംകോട്ട കരുംതോട്ടുവ സ്വദേശി(50) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.