കൊല്ലം: ആറ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ജില്ലയില്‍ 142 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 130 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 165 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ 43 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കൊല്ലത്ത് 142 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊല്ലം കോര്‍പ്പറേഷനില്‍ മാത്രമായി 43 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ചവറ-14, തൃക്കോവില്‍വട്ടം-7, കുലശേഖരപുരം, ചാത്തന്നൂര്‍, ശൂരനാട് എന്നിവിടങ്ങളില്‍ അഞ്ച് പേർക്ക് വീതവും കരുനാഗപ്പള്ളി, ശാസ്‌താംകോട്ട ഭാഗങ്ങളില്‍ നാല് പേർക്ക് വീതവും ഇളംമ്പള്ളൂര്‍, ഏരൂര്‍, തൃക്കരുവ, നീണ്ടകര എന്നിവിടങ്ങളില്‍ മൂന്ന് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്-8, മരുത്തടി-6, മതിലില്‍-5 എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികളുള്ളത്.
ചവറ പ്രദേശത്ത് കൊട്ടുകാട്, കോവില്‍തോട്ടം ഭാഗങ്ങളില്‍ നാലു വീതവും രോഗികള്‍ ഉണ്ട്. ഓഗസ്റ്റ് അഞ്ചിന് മരണമടഞ്ഞ കൊട്ടാരക്കര സ്വദേശി ബാബുരാജന്‍(56), ആഗസ്റ്റ് 23 ന് മരണമടഞ്ഞ ശാസ്താംകോട്ട സ്വദേശി അശോകന്‍(60), സെപ്റ്റംബര്‍ ആറിന് മരണമടഞ്ഞ കരീപ്ര കുഴിമതിക്കാട് സ്വദേശി ശശിധരന്‍(65) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.