കേരളം

kerala

ETV Bharat / state

കൊല്ലം ജില്ലയില്‍ 11 പേര്‍ക്ക് കൊവിഡ് - 11 covid

അഞ്ചു പേര്‍ സൗദിയില്‍ നിന്നും കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേരും ആഫ്രിക്കയില്‍ നിന്ന് ഒരാളും ഹൈദരാബാദില്‍ നിന്നും ഒരാളുമാണ് എത്തിയത്.

കൊല്ലം ജില്ല  kollam  11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു  ഇതര സംസ്ഥാനം  11 covid  kollam
കൊല്ലം ജില്ലയില്‍ 11 പേര്‍ക്ക് കൊവിഡ്

By

Published : Jul 7, 2020, 9:04 PM IST

കൊല്ലം:ജില്ലയില്‍ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. അഞ്ചു പേര്‍ സൗദിയില്‍ നിന്നും കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേരും ആഫ്രിക്കയില്‍ നിന്ന് ഒരാളും ഹൈദരാബാദില്‍ നിന്ന് ഒരാളുമാണ് എത്തിയത്.

ഏരൂര്‍ സ്വദേശി(55), വടക്കേവിള സ്വദേശി(52), കാവനാട് സ്വദേശി(62), നിലമേല്‍ കണ്ണാംകോട് സ്വദേശിനി(34), തഴവ സ്വദേശി(57) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയവരാണ്. അലുംപീടിക സ്വദേശി(25), തലച്ചിറ സ്വദേശി(48) എന്നിവര്‍ ഒമാനില്‍ നിന്നും മുണ്ടയ്ക്കല്‍ സ്വദേശി(25), തലവൂര്‍ സ്വദേശി(26) എന്നിവര്‍ കുവൈറ്റില്‍ നിന്നും കല്ലുതാഴം സ്വദേശി(36) ആഫ്രിക്കയില്‍ നിന്നും കടപ്പാക്കട സ്വദേശി(24) ഹൈദരാബാദില്‍ നിന്നുമാണ് എത്തിയത്. ആറു പേര്‍ രോഗമുക്തി നേടി. അഞ്ചല്‍ തടിക്കാട് സ്വദേശി(39), ഇളമ്പല്‍ സ്വദേശിനി(28), തഴവ സ്വദേശി(44), ചവറ സ്വദേശി(27), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി(50), പൂയപ്പള്ളി സ്വദേശി(40), എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

ABOUT THE AUTHOR

...view details