കാസർകോട്: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡീസൽ ക്ഷാമത്തെ തുടർന്ന് സർവീസുകൾ നിർത്തിവച്ചതിനെതിരെയും കെഎസ്‌ആർടിസി എംഡിയുടെ ഉത്തരവിനെതിരെയും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കെഎസ്‌ആർടിസി കാസർകോട് ഡിപ്പോയ്‌ക്ക് മുന്നിൽ ജില്ല പ്രസിഡന്‍റ് പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മലയോര മേഖലയിലേക്കും, അന്തർ സംസ്ഥാന റൂട്ടുകളിലേക്കുമായി നിരവധി സർവീസുകളാണ് പൂർണമായി മുടങ്ങിയതെന്നും ഇതോടെ യാത്രക്കാർ പെരുവഴിയിലാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കാസർകോട് കെഎസ്‌ആർടിസി ഡിപ്പോയിൽ ഡീസൽ ക്ഷാമം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ - സുള്ള്യ പുത്തൂർ അന്തർ സംസ്ഥാന റൂട്ട്
കെഎസ്‌ആർടിസി ഡിപ്പോയിൽ ഡീസൽ ക്ഷാമത്തെ തുടർന്ന് സർവീസുകൾ നിർത്തിവച്ചതിനെതിരെയും കെഎസ്‌ആർടിസി എംഡിയുടെ ഉത്തരവിനെതിരെയും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പ്രതിഷേധം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി
പ്രതിഷേധം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ഇന്ധന ക്ഷാമത്തെ തുടർന്ന് നിരവധി സർവീസുകൾ ഇന്നും(05.08.2022) മുടങ്ങി. കുടിശ്ശിക തീർക്കാത്തത്തിനാൽ സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. അറുപത്തിയേഴ് സർവീസുകൾക്കായി ഏഴായിരം ലിറ്ററോളം ഡീസലാണ് പ്രതിദിനം കാസർകോട് ഡിപ്പോയിൽ ആവശ്യമായി വരുന്നത്.
ഉച്ചയോട് കൂടി കാസർകോട് ഡിപ്പോയിലെ മുഴുവൻ സർവീസുകളും മുടങ്ങുമെന്നാണ് സൂചന. സുള്ള്യ-പുത്തൂർ അന്തർ സംസ്ഥാന റൂട്ടിലേക്ക് ഇന്നും ബസുകൾ ഓടിയില്ല. കെഎസ്‌ആർടിസിയെ ഏറെ ആശ്രയിക്കുന്ന മലയോര മേഖലയിലേക്കുള്ള മുഴുവൻ സർവീസുകളും മുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിലായി. മംഗളൂരു, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള നിരവധി സർവീസുകളും ഇന്ന് മുടങ്ങി.